---
title: "പൊതുമരാമത്ത് പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കും - കെ വി. സുമേഷ്എം.എൽ.എ"
english_title: "Public works projects will be completed on time - K. V. Sumesh MLA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/306928/Public works projects will be completed on time - K. V. Sumesh MLA"
published_at: "2025-08-06T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68938170889aa_Screenshot_20250806_214511_Samsung_Internet.jpg"
keywords: []
---

# പൊതുമരാമത്ത് പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കും - കെ വി. സുമേഷ്എം.എൽ.എ

> **Lead Summary:** കണ്ണൂർ: മണ്ഡലത്തിലെ പൊതുമരാമത്ത്, എം.എൽ.എ പ്രവർത്തനങ്ങളുടെ അവലോകന യോഗം എം.എൽ.എ കെ.വി സുമേഷിന്റെ അധ്യക്ഷതയിൽ ചേർന്നു.

## Article Content

കണ്ണൂർ: മണ്ഡലത്തിലെ പൊതുമരാമത്ത്, എം.എൽ.എ പ്രവർത്തനങ്ങളുടെ അവലോകന യോഗം എം.എൽ.എ കെ.വി സുമേഷിന്റെ അധ്യക്ഷതയിൽ ചേർന്നു.

യോഗത്തിൽ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ തീരുമാനമായി. ടെണ്ടർ നടപടികൾ പൂർത്തിയാക്കിയ പ്രവൃത്തികൾ മഴ മാറിയാലുടൻ പൂർത്തിയാക്കണമെന്ന് എം.എൽ.എ നിർദേശിച്ചു.

18 കോടി രൂപ അനുവദിച്ച പാപ്പിനിശ്ശേരി-പിലാത്തറ കെ.എസ്.ടി.പി റോഡിന്റെ പ്രവൃത്തി മഴ മാറിയാലുടൻ ആരംഭിക്കും.

 കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 43 കോടി രൂപ അനുവദിച്ച നാറാത്ത് - പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കല്ലൂരികടവ് പാലത്തിൻ്റെ മറ്റു സാങ്കേതിക നടപടികൾ പൂർത്തിയായി. ഇരുവശത്തേ ക്കുമുള്ള അപ്രോച്ച് റോഡിൻ്റെ ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഭൂ ഉടമകളുടെ യോഗം ഗ്രാമ പഞ്ചായത്തിൽ വിളിച്ചു ചേർക്കാൻ തീരുമാനിച്ചു.

അഴീക്കോട് മണ്ഡലത്തിലെ കടന്നുപോകുന്ന തീരദേശ ഹൈവേയുടെ നടപടികൾ വളരെ വേഗത്തിലാണ് നടക്കുന്നത് എന്ന് യോഗം വിലയിരുത്തി.

LTE

ബഡ്ജറ്റിൽ എംഎൽഎയുടെ പ്രൊപ്പോസലിനെ തുടർന്ന് 50 ലക്ഷം രൂപ വീതം അനുവദിച്ച കണ്ണൂർ കോർപ്പറേഷൻ അത്താഴക്കുന്ന് ബസ്റ്റോപ്പ് കല്ലുകെട്ടുച്ചിറ റോഡ്, കണ്ണൂർ കോർപ്പറേഷൻ തളാപ്പ് ചുങ്കം സ്പിന്നിംഗ്മിൽ റോഡ്, കണ്ണൂർ കോർപ്പറേഷൻ അത്താഴക്കുന്ന് ബസ്റ്റോപ്പ് ശാദുലിപള്ളി റോഡ്, അഴീക്കോട് വൻകുളത്ത് വയൽ പാലോട്ട് വയൽ റോഡ്, പാപ്പിനിശ്ശേരി പഞ്ചായത്ത് കല്ലൂരികടവ് റോഡ്, പാപ്പിനിശ്ശേരി കരിക്കൻകുളം ഇല്ലിപ്പുറം റോഡ്, നാറാത്ത് ആലിങ്കിൽ കോട്ടഞ്ചേരി ഇടക്കൈതോട് റോഡ്, അഴീക്കോട് ചാൽ ബീച്ച് അഴീക്കൽ ലൈറ്റ് ഹൗസ് റോഡ്, അഴീക്കോട് അരയാക്കണ്ടിപാറ പച്ചക്കുന്ന് കണിശൻമുക്ക് റോഡ്, ചിറക്കൽ ഹരിജൻ കോളനി നരിക്കുണ്ട് വയൽ ഉൾപ്പെടെയുള്ള

10 റോസുകളുടെ ടെൻഡർ നടപടികൾ പൂർത്തിയായി. മഴ മാറിയാലുടൻ പ്രവർത്തി ആരംഭിക്കണമെന്ന് പിഡബ്ല്യുഡി റോഡ്സ് വിഭാഗത്തോട് ആവശ്യപ്പെട്ടു.

നവ കേരള സദസ്സ് നിർദേശത്തിൽ 5.75 കോടി രൂപ അനുവദിച്ച പടന്നപ്പാലം അലവിൽ മന്ന റോഡ് ഭരണാനുമതിക്കാ യി സർക്കാരിലേക്ക് സമർപ്പിച്ചു. 2.25 കോടി രൂപ അനുവദിച്ച അലവിൽ അഴീക്കോട് റോഡ്, 3.50 കോടി രൂപ അനുവദിച്ച വായ് പറമ്പ് അഴീക്കൽ റോഡ് നടപടികൾ പൂർത്തിയാക്കി എഗ്രിമെന്റ് വെച്ചു. 50 ലക്ഷം രൂപ വീതം അനുവദിച്ച പള്ളിക്കുന്ന് രാജീവ് ഗാന്ധി റോഡ്, മൂപ്പൻപാറ ചിരകൾച്ചർ ആറാട്ടുവയൽ വിവേകാനന്ദ റോഡ് എന്നിവയുടെ സാങ്കേതിക അനുമതി ലഭ്യമായി. ആഗസ്റ്റ് മാസം തന്നെ ടെൻഡർ നടപടികൾ പൂർത്തിയാക്കും. എംഎൽഎ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ഉപയോഗിച്ച് അഴീക്കോട് വൻകുളത്ത് വയൽ ടൗൺ സൗന്ദര്യവൽക്കരണ പ്രവൃത്തി ആദ്യഘട്ടം പൂർത്തിയായി. രണ്ടാം ഘട്ടം ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ഉടൻ ആരംഭിക്കും.

അഴീക്കോട് രാമജയം യുപി സ്കൂൾ, കാട്ടാമ്പള്ളി ഗവ. മാപ്പിള യുപി സ്കൂൾ, ഗവ ഹയർ സെക്കൻഡറി സ്‌കൂൾ അഴീക്കോട് മീൻകുന്ന് എന്നീ വിദ്യാലയങ്ങൾക്ക് മുന്നിൽ ഫുട്പാത്ത് കൈവരി നിർമ്മാണം പൂർത്തിയായി. മണ്ഡലത്തിലെ വിദ്യാലയങ്ങളായ ജിഎച്ച്എസ്എസ് അരോളി 2 കോടി, ഗവ. മാപ്പിള യു പി സ്കൂ‌ൾ കാട്ടാമ്പള്ളി 1 കോടി, ഗവ വെൽഫെയർ യുപി സ്‌കൂൾ പുഴാതി 80 ലക്ഷം തുക അനുവദിച്ച് ഭരണാനുമതി ക്കായി നൽകി. ജിഎച്ച്എസ്എസ് കണ്ണാടിപ്പറമ്പ് 2 കോടി രൂപ യുടെ കെട്ടിട നിർമ്മാണ പ്രവർത്തി നടന്നു വരികയാണ്. എംഎൽഎ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന ഗവ ഫിഷറീസ് എൽ പി സ്കൂൾ കെട്ടിടം നിർമ്മാണത്തി ന്റെ രണ്ടര നടപടികൾ പൂർത്തീകരിച്ചു. പഴയ കെട്ടിടം പൊളിക്കുന്നതായി ബന്ധപ്പെട്ട യോഗം ചേരാൻ തീരുമാനിച്ചു. 2 കോടി രൂപ അനുവദിച്ച അഴീക്കലിൽ മുൻ എം.എൽ.എ ടി കെ ബാലൻ സ്മ‌ാരക ബസ്റ്റാന്റ് നിർമ്മാണ പ്രവർത്തിയുടെ സാങ്കേതിക നടപടികൾ നടന്നു വരികയാണ്.

ബന്ധപ്പെട്ട യോഗം ചേരാൻ തീരുമാനിച്ചു. 2 കോടി രൂപ അനുവദിച്ച അഴീക്കലിൽ മുൻ എം.എൽ.എ ടി കെ ബാലൻ സ്‌മാരക ബസ്റ്റാന്റ് നിർമ്മാണ പ്രവർത്തിയുടെ സാങ്കേതിക നടപടികൾ നടന്നു വരികയാണ്. രണ്ടുകോടി രൂപ ഉപയോഗിച്ച് നവീകരിക്കുന്ന ചിറക്കൽ പുതിയതെരു മാർക്കറ്റ് പെട്ടെന്ന് തന്നെ ടെൻഡർ നടപടികൾ പൂർത്തീകരിക്കാൻ യോഗം ആലോചിച്ചു.

മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ എംഎൽഎ ആസ്‌തി, പ്രത്യേക വികസന ഫണ്ടുകളിൽ നിന്ന് 98 ലക്ഷം രൂപ അനുവദിച്ച് ഹൈമാസ്റ്റ് മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ച് പ്രവർത്തിപൂർത്തി യായി. പാപ്പിനിശ്ശേരി മേൽപ്പാലത്തിൽ എംഎൽഎ ഫണ്ടിൽ നിന്നും 7 ലക്ഷം രൂപീകരിച്ച് എൽഇഡി ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവർത്തി അവസാനഘട്ടത്തി ലാണ്. എംഎൽഎ ആസ്ത‌ി വികസന ഫണ്ടിൽ നിന്ന് ഹൈമാസ്റ്റ് മിനി മാസ്റ്റ് ലൈറ്റുകളുടെ 92 ലക്ഷം രൂപയുടെ പുതിയ പ്രൊപ്പോസൽ നൽകി എസ്റ്റിമേറ്റ് തസറാക്കുകയാണ്.

വേഗതയിൽ എസ്റ്റി ^ തയ്യാറാക്കി സമർപ്പിക്കാൻ ആവശ്യമായ നിർദേശം

എംഎൽഎ ഫണ്ടിൽ നിന്നും 7 ലക്ഷം രൂപീകരിച്ച് എൽഇഡി ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവർത്തി അവസാനഘട്ടത്തി ലാണ്. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്ന് ഹൈമാസ്റ്റ് മിനി മാസ്റ്റ് ലൈറ്റുകളുടെ 92 ലക്ഷം രൂപയുടെ പുതിയ പ്രൊപ്പോസൽ നൽകി എസ്റ്റിമേറ്റ് തയ്യാറാക്കുകയാണ്. വേഗതയിൽ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കാൻ ആവശ്യമായ നിർദേശം നൽകി. യോഗത്തിൽ പി.ഡബ്യൂ.ഡി റോഡ്സ് എക്സിക്യൂട്ടീവ് എഞ്ചിനീയർ യോഗത്തിൽ പിഡബ്ല്യുഡി റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.എം ഹരീഷ്, പി.ഡബ്യൂ.ഡി റോഡ്‌സ് മെയിന്റനൻസ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിബുജാൻ ടി.കെ, പിഡബ്ല്യുഡി പാലം വിഭാഗം എക്സിക്യൂട്ടീ വ് എഞ്ചിനീയർ സജിത്ത്.എം, അസിസ്റ്റൻറ് എൻജിനീയർമാരായ അദ്വൈത്, മിഥുൻ ഐ.കെ, രജിത.എൻ.വി, സിന്ധു.എ.ടി.കെ, ശശി.പി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/306928/Public works projects will be completed on time - K. V. Sumesh MLA)